Varaal movie review

അനൂപ് മേനോന്റെ തിരക്കഥയിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പുതിയ മലയാള പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് 'വരാൽ'. അനൂപ് മേനോൻ, പ്രകാശ് രാജ്, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, സായികുമാർ, ശങ്കർ രാമകൃഷ്ണൻ, സണ്ണി വെയിൻ, മാധുരി, സെന്തിൽ കൃഷ്ണ, ഗൗരി നന്ദ, പ്രിയങ്ക നായർ, നന്ദു തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട് ഈ സിനിമയിൽ. തിരഞ്ഞെടുപ്പിനോടടുത്ത കേരള രാഷ്ട്രീയമാണ് ഈ സിനിമയുടെ പശ്ചാത്തലം. എൽ പി എഫ്, സി ഡി എഫ് എന്നീ രണ്ട് പ്രമുഖ പാർട്ടികളാണ് തിരഞ്ഞെടുപ്പിൽ നേർക്കുനേർ വരുന്നത്. പാർട്ടികളും പാർട്ടികളുടെ ഘടകകക്ഷികളും അധികാരമോഹങ്ങളും പാരവെപ്പുകളും തുടങ്ങി പ്രേക്ഷകർ കണ്ടു മടുത്ത രാഷ്ട്രീയം തന്നെയാണ് വരാലും പറയുന്നത്. ഡേവിഡ് ജോൺ മേടയിൽ എന്ന അനൂപ് മേനോന്റെ കഥാപാത്രമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രമെങ്കിലും പ്രകടനങ്ങളിൽ മികച്ചു നിൽക്കുന്നത് സുരേഷ് കൃഷ്ണയുടെയും പ്രകാശ് രാജിന്റെയും വേഷങ്ങളാണ്. കുറെ അധികം കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ടെങ്കിലും എല്ലാവരെയും പരിഗണിക്കുന്ന തിരക്കഥയായിരുന്നില്ല വരാലിന്റെത്. നല്ല ഒരു കഥ ഇതിവൃത്തം ഉണ്ടെങ്കിലും മേക്കിങ് കൊണ്ടും സാങ്കേതിക കോട്ടങ്ങൾ കൊണ്ടും ചില പ്രകടനങ്ങൾ കൊണ്ടും വരാലിനെ നല്ല ഒരു അനുഭവമാക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിക്കുന്നില്ല. 2022 ഓഗസ്റ്റ് 14ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ സൺ നെക്സ്റ്റിൽ ലഭ്യമാണ്. രണ്ടുമണിക്കൂറാണ് സിനിമയുടെസിനിമയുടെ ദൈർഘ്യം.

Comments