ജിയോ ബേബി രചനയും സംവിധാനവും നിർവഹിച്ച പുതിയ മലയാള ചലച്ചിത്രമാണ് 'ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്'. പ്രശാന്ത് മുരളി, മൂർ, ജിലു ജോസഫ്, രാഹുൽ രഘു, ഫാന്റം പ്രവീൺ, ബീന ജിയോ തുടങ്ങിയവരാണ് മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഷിനോയ് എന്ന പ്രശാന്ത് മുരളിയുടെ കഥാപാത്രത്തിന്റെ മകളുടെ ബർത്ത്ഡേ ആഘോഷിക്കാനായി ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിച്ചു കൂടുന്നതും ശേഷം നടക്കുന്ന സംഭവങ്ങളുമാണ് ശ്രീധന്യ കാറ്ററിംഗ് സർവ്വീസ് പറയുന്നത്. കൊറോണയുടെ പശ്ചാത്തലത്തിലുള്ള ഒരു യാഥാസ്ഥിതികാവതരണമാണ് ഈ സിനിമയുടേത്. തമാശ രൂപേണയാണ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും സാമൂഹിക പ്രതിബദ്ധത ഏറെയുള്ള പല വിഷയങ്ങളും ചർച്ചചെയ്യുന്നുണ്ട് ഈ സിനിമയിൽ. എല്ലാ കഥാപാത്രങ്ങളെയും പരിഗണിക്കുന്ന ഒരു തിരക്കഥയാണ് ജിയോ ബേബി ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഓരോ അഭിനേതാക്കളുടെയും പ്രകടനങ്ങൾ കൊണ്ടും, ശബ്ദ മിശ്രണം കൊണ്ടും സംഗീതം കൊണ്ടും മികച്ച ഒരു അനുഭവമാണ് ശ്രീധന്യ കാറ്ററിംഗ് സർവ്വീസ് സമ്മാനിക്കുന്നത്. 2022 ആഗസ്റ്റ് 26ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.
Comments
Post a Comment