Padavettu movie review

ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിവിൻ പോളി, ഷമ്മി തിലകൻ, രമ്യ സുരേഷ്, അതിഥി ബാലൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ പുതിയ മലയാള സിനിമയാണ് 'പടവെട്ട്'. കൃഷിയും ജീവിതവുമായി മുന്നോട്ടുപോകുന്ന മാലൂർ എന്ന ഒരു നാട്ടിലെ ആളുകളുടെ കഥയാണ് പടവെട്ട് പറയുന്നത്. അവർക്കിടയിലേക്ക് അവരുടെ കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നികളെയും ജനങ്ങളുടെ അധികാരത്തിനുമേൽ അതീശത്വം സ്ഥാപിക്കാൻ വരുന്ന രാഷ്ട്രീയത്തിനും നേരെയുള്ള നിലനിൽപ്പിന്റെയും പോരാട്ടത്തിന്റെയും കാഴ്ചകളാണ് പടവെട്ട്. രാഷ്ട്രീയത്തിന്റെ അധികാരം സാധാരണക്കാരന്റെ മേൽ എങ്ങനെയാണ് ഭവിക്കുന്നതെന്ന് വ്യക്തമായി ബോധ്യപ്പെടുത്തുന്നുണ്ട് ഈ സിനിമ. പടവെട്ടിന്റെ പ്രധാന ആത്മാവെന്നു പറയേണ്ടത് പ്രകടനങ്ങൾ തന്നെയാണ്. അതിൽ തന്നെ രമ്യ സുരേഷ്, നിവിൻ പോളി, ഷമ്മി തിലകൻ എന്നീ പേരുകൾ എടുത്തു പറയേണ്ടതുണ്ട്. ഗോവിന്ദ് വസന്തയുടെ സംഗീതവും പശ്ചാത്തല സംഗീതവും ദീപക് ടി മേനോന്റെ ഛായാഗ്രഹണവും ഈ സിനിമയുടെ മാറ്റ് ഒരു പടി മുകളിലെത്തുന്നതിൽ സഹായകമായ ഘടകങ്ങളാണ്. 2022 ഒക്ടോബർ 21ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

Comments