ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി നിർമൽ സഹദേവ് സംവിധാനം ചെയ്ത പുതിയ മലയാള ചിത്രമാണ് 'കുമാരി'. ഷൈൻ ടോം ചാക്കോ, സ്ഫടികം ജോർജ്, സുരഭി ലക്ഷ്മി, രാഹുൽ മാധവ്, സ്വാസിക, തൻവി റാം, ജിജു ജോൺ, ശിവജിത്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയെ പൗരാണികസങ്കല്‍പ്പമുളള ഫാന്റസി രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നതാണ് കുമാരി. ഇല്ലിമലയെയും അവിടുത്തെ വിശ്വാസങ്ങളെയും ഒരു മുത്തശ്ശി കഥ പോലെ പറഞ്ഞു തുടങ്ങുന്ന ഈ സിനിമ അതിന്റെ തുടർച്ചയായാണ് കുമാരിയുടെ കഥ മുഴുവൻ പറയുന്നത്. കാഞ്ഞിരങ്ങാട് എന്ന ഒരു ഗ്രാമവും അവിടെയുള്ള ക്ഷയിച്ച തറവാടും അവിടുത്തെ ജനങ്ങളുടെ വിശ്വാസങ്ങളും ദുരാചാരങ്ങളുമെല്ലാം കൊണ്ടുവരുന്നതിലുള്ള കുമാരിയുടെ സാങ്കേതിക മികവ് എടുത്തുപറയേണ്ടത് തന്നെയാണ്. ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും എബ്രഹാം ജോസഫിന്റെ ചായഗ്രഹണവും സിനിമയിലെ പാട്ടുകളും വളരെ മികച്ചതായി തന്നെയാണ് അനുഭവപ്പെട്ടത്. പ്രകടനങ്ങളിലേക്ക് വരുമ്പോൾ ഐശ്വര്യ ലക്ഷ്മിയും സുരഭി ലക്ഷ്മിയും നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റൊരു പ്രധാന കഥാപാത്രമായ ഷൈൻ ടോം ചാക്കോയുടെ പ്രകടനവും ഡയലോഗുകളിലുള്ള അവ്യക്തതയും സിനിമക്ക് വിനയാകുന്നുണ്ട്. 2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. രണ്ടു മണിക്കൂറും 17 മിനിട്ടുമാണ് സിനിമയുടെ ദൈർഘ്യം.
Comments
Post a Comment