Kochaal movie review

ശ്യാം മോഹൻ സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് 'കൊച്ചാൾ'. കൃഷ്ണ ശങ്കർ, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, ചൈതന്യ പ്രതാപ്, ഇന്ദ്രൻസ്, വിജയരാഘവൻ തുടങ്ങിയവരാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഉയരക്കുറവുള്ള ശ്രീക്കുട്ടൻ പോലീസിൽ എത്തുന്നതും ശേഷം നടക്കുന്ന നാട്ടിലെ പ്രമാണിയായ ഒരാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുമാണ് കൊച്ചാളിന്റെ കഥ. സിനിമയുടെ ആദ്യത്തിൽ പശ്ചാത്തല അവതരണവും ശേഷം നല്ല ഒരു കേസന്വേഷണവുമാണ് പറയുന്നത്. ആദ്യത്തിൽ പ്രാധാന്യത്തോടെ കാണിക്കുന്ന പല കഥാപാത്രങ്ങളെയും തിരക്കഥ പിന്നീട് പരിഗണിക്കുന്നില്ല എന്നതും അന്വേഷണത്തിന്റെ തുടക്കത്തിലുള്ള അനാവശ്യ ഷോട്ടുകളും സിനിമ അവതരണത്തിലെ പഴമയും മാറ്റിനിർത്തിയാൽ കണ്ടിരിക്കാവുന്ന ഒരു ഡീസന്റ് ത്രില്ലർ അനുഭവമാണ് കൊച്ചാൾ. കൃഷ്ണ ശങ്കർ, മുരളി ഗോപി എന്നിവരുടെ പ്രകടനങ്ങളും എടുത്തു പറയേണ്ടതാണ്. രണ്ടു മണിക്കൂറും 23 മിനിറ്റും ദൈർഘ്യമുള്ള ഈ സിനിമ 2022 ജൂൺ 10-നാണ് റിലീസ് ചെയ്തത്. ഇപ്പോൾ zee-5ൽ ലഭ്യമാണ്.

Comments