Kantara movie review

ബ്രഹ്മാണ്ഡ ചിത്രം കെ ജി എഫിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിച്ച പുതിയ കന്നഡ പാൻ ഇന്ത്യൻ സിനിമയാണ് 'കാന്താര'. റിഷബ് ഷെട്ടി തിരക്കഥയും സംവിധാനവും ചെയ്ത ഈ ചിത്രത്തിൽ അദ്ദേഹം തന്നെയാണ് പ്രധാന വേഷത്തിൽ എത്തുന്നതും. സപ്തമി ഗൗത, കിഷോർ, മാനസി സുധീർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, പ്രകാശ് എന്നിവരാണ് മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഫോറസ്റ്റിനോട് ചേർന്നുനിൽക്കുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് കാന്താര പറയുന്നത്. ആ ഗ്രാമത്തിന്റെ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ഉൾക്കൊള്ളുന്ന മിസ്റ്റീരിയിക്കൽ ഫാന്റസി ചിത്രമാണ് ഇത്. തെയ്യവും തെയ്യക്കോലവും അടങ്ങുന്ന അവിസ്മരണീയ വിശ്വലുകളും പ്രകടനങ്ങളും മികച്ച ശബ്ദ മിശ്രണവും ഫൈറ്റ് കോറിയോഗ്രാഫിയും അടക്കം അവതരണത്താലും സാങ്കേതികമായും ഈ സിനിമ വലിയ മികവ് പുലർത്തുന്നുണ്ട്. കണ്ടിരിക്കുന്ന പ്രേക്ഷകനേയും പറയുന്ന കഥയിലകപ്പെടുത്താൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിക്കുന്നുണ്ട് എന്നത് തന്നെയാണ് ഈ സിനിമയുടെ പോസിറ്റീവ്. 2022 സെപ്റ്റംബർ 30-ന് റിലീസ് ചെയ്ത ഈ ചിത്രം രണ്ടു മണിക്കൂറും 27- മിനിറ്റും ദൈർഘ്യമുള്ളതാണ്. കന്നടക്ക് പുറമെ ഹിന്ദി, തമിഴ്, മലയാളം, തെലുഗു ഭാഷകളിലും ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.

Comments