Ela Veezha Poonchira movie review

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിർവഹിച്ച ഷാഹി കബീർ സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് 'ഇല വീഴാ പൂഞ്ചിറ'. സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇലവീഴാപൂഞ്ചിറയിലെ പോലീസ് വയർലെസ് സ്റ്റേഷനെ കേന്ദ്രീകരിച്ചുള്ള ഒരു ക്രൈം ത്രില്ലർ കഥയാണ് സിനിമ പറയുന്നത്. സിനിമയുടെ ആദ്യ പകുതി ഇലവീഴാപൂഞ്ചിറ എന്ന ആ സ്ഥലത്തെയും കഥാപാത്രങ്ങളേയും സ്ഥാപിച്ച് കാണിക്കുമ്പോൾ, രണ്ടാം പകുതിയിലാണ് പ്രധാന സംഭവങ്ങൾ വരുന്നത്. പ്രകടനങ്ങളും സാങ്കേതിക വശങ്ങളും ഒരേ പോലെ മികവ് പുലർത്തി എന്നതാണ് ഈ സിനിമ മികച്ച അനുഭവമാകുന്നതിന് കാരണം. സൗബിനും സുധി കോപ്പയും മികച്ച പ്രകടനങ്ങൾ തന്നെ പുറത്തെടുക്കുമ്പോൾ സിനിമയുടെ ദൃശ്യാവിഷ്കാരവും ശബ്ദ മിശ്രണവും പശ്ചാത്തല സംഗീതവും കളർ ഗ്രേഡിങും എല്ലാം വളരെ മികച്ച് നിൽക്കുന്നു. 2022 ജൂലൈ 15ന് റിലീസ് ചെയ്ത ഈ ചിത്രം ഒരു മണിക്കൂറും 42 മിനിറ്റും മാത്രം ദൈർഘ്യമുള്ളതാണ്.

Comments