Chup movie review

ആർ ബൽകി സംവിധാനം ചെയ്ത പുതിയ ഹിന്ദി ചലച്ചിത്രമാണ് 'ചുപ്'. ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ, ശ്രേയ ദന്വംദരി, പൂജ ഭട്ട് എന്നിവർ സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അമിതാഭ് ബച്ചൻ അതിഥി വേഷത്തിൽ എത്തുന്നുമുണ്ട്. സിനിമയെ സത്യസന്ധമല്ലാത്ത രീതിയിൽ നിരൂപിക്കുന്ന നിരൂപകരെ കൊല്ലുന്ന ഒരു സൈക്കോപാത്തിന്റെ കഥ പറയുന്ന സൈക്കോ ത്രില്ലർ സിനിമയാണ് ചുപ്. സിനിമാ നിരൂപകനായ ഒരു വ്യക്തിയെ തന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നതാണ് സിനിമയുടെ തുടക്കം. തുടർന്ന് നടക്കുന്ന അന്വേഷണങ്ങളും ഡാനി, നിള മേനോൻ എന്നിവരുടെ പ്രണയവുമാണ് സിനിമ പറയുന്നത്. പ്രധാന വേഷങ്ങളിൽ എത്തിയവരുടെ പ്രകടനങ്ങളും 'കാഗാസ് കേ ഫൂൽ' എന്ന ചിത്രത്തിലെ പാട്ടുകൾ സംയോജിപ്പിച്ചുള്ള ശബ്ദ മിശ്രണവും ഫ്ലാഷ് ബാക് സീനുകളുടെ അവതരണവുമാണ് ഈ സിനിമയുടെ ആകർഷണം. ക്ലൈമാക്സിനോട് അടുത്തുള്ള ചില കാര്യങ്ങളിലുള്ള ലോജിക്കൽ പ്രശ്നങ്ങൾ മാറ്റിനിർത്തിയാൽ മികച്ച ഒരു ത്രില്ലർ അനുഭവമാണ് ചുപ് സമ്മാനിക്കുന്നത്. 2022 സെപ്റ്റംബർ 23 ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ zee-5ൽ മലയാളം ഭാഷയിൽ അടക്കം ലഭ്യമാണ്. രണ്ടുമണിക്കൂറും 10 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.

Comments