Saakini Daakini movie review

സുധീർ വർമ്മ സംവിധാനം ചെയ്ത് രചന കസാന്ദ്ര, നിവേദ തോമസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ പുതിയ തെലുഗു ചിത്രമാണ് 'സാകിനി ഡാകിനി'. 2017 ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ സിനിമയായ മിഡ്നൈറ്റ് റണ്ണേഴ്സിന്റെ റീമേക്ക് ആയിട്ടാണ് ഈ ചിത്രം വരുന്നത്. ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകിയാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. പോലീസ് അക്കാദമിയിലെ പുതിയ ബാച്ചിൽ ചേരുന്ന ശാലിനി, ധാമിനി എന്നീ രണ്ടു പേരിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. രണ്ടു വ്യത്യസ്ത സ്വഭാവക്കാരായ അവർക്കിടയിലെ സൗഹൃദവും തുടർന്ന് അവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയുമാണ് സിനിമ മുന്നോട്ടു പോകുന്നത്. രണ്ടു മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ഈ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയ രണ്ടുപേരുടെ പ്രകടനങ്ങൾ അല്ലാതെ മറ്റൊന്നും തന്നെ മികച്ചതായി പറയാൻ കഴിയില്ല. കോമഡിക്ക് പ്രാമുഖ്യം നൽകുമ്പോള്‍ തന്നെ പലയിടങ്ങളിലെയും ലോജിക്കൽ പ്രശ്നങ്ങളും സിനിമയിൽ മുഴച്ചു നിൽക്കുന്നുണ്ട്. തിയേറ്റർ റിലീസ് ആയി വന്ന ഈ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

Comments