കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ അടിസ്ഥാനമാക്കി മണിരത്നം സംവിധാനം ചെയ്ത പുതിയ പാൻ ഇന്ത്യൻ സിനിമയാണ് 'പൊന്നിയിൻ സെൽവൻ'. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, പ്രഭു, ശോഭിത, പാർത്ഥിഭൻ, പ്രകാശ് രാജ്, ശരത് കുമാർ, ലാൽ, റഹ്മാൻ, നാസർ, അർജുൻ, വിക്രം പ്രഭു തുടങ്ങി വൻ താരനിര തന്നെയുണ്ട് ഈ സിനിമയിൽ. ചോള സാമ്രാജ്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സുന്ദരചോളനും ആദിത്യ കരികാലനും അരുൾ മൊഴിയും തുടങ്ങിയ കഥാപാത്രങ്ങൾ വരുമ്പോൾ സാമ്രാജ്യം വലുതാക്കാനുള്ള യുദ്ധങ്ങൾ, ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ, പുതിയ ചരിത്രം കുറിക്കാനുള്ള പടയൊരുക്കങ്ങൾ എന്നിവയാണ് പൊന്നിയൻ സെൽവിനിലൂടെ മണിരത്നം കാണിക്കുന്നത്. മികച്ച അഭിനേതാക്കളെ അവരുടെ പ്രകടനങ്ങളിലൂടെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. സിനിമയുടെ സാങ്കേതിക മികവ് പ്രകടനങ്ങളുടെ കൂടെ തന്നെ പറയേണ്ടതാണ്. രവിവർമ്മൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകർ പ്രസാദും സംഗീതം എ ആർ റഹ്മാനുമാണ്. തീർച്ചയായും തിയേറ്റർ കാഴ്ചകളിൽ പരിഗണിക്കേണ്ട ഒരു സിനിമയാണ് പൊന്നിയിൻ സെൽവൻ. 2022 സെപ്റ്റംബർ 30-നാണ് സിനിമ റിലീസ് ചെയ്തത്.
Comments
Post a Comment