Palthu Janwar movie review

ബേസിൽ ജോസഫിനെ നായകനാക്കി സംഗീത് പി രാജൻ സംവിധാനം ചെയ്ത പുതിയ മലയാള ചിത്രമാണ് 'പാൽതു ജാൻവർ'. ജോണി ആന്റണി, ഇന്ദ്രൻസ്, ശ്രുതി സുരേഷ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ്, ദിലീഷ് പോത്തൻ, ജയ കുറുപ്പ് തുടങ്ങിയവരാണ് മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ആനിമേഷൻ ഫീൽഡിൽ കരിയർ ആരംഭിക്കുകയും പക്ഷേ അതിൽ മുന്നേറാൻ കഴിയാതെ തനിക്ക് ഒട്ടും താല്പര്യമില്ലാത്ത ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടറായി കുടിയാൻമല എന്ന ഗ്രാമത്തിൽ ജോലിക്ക് പ്രവേശിക്കേണ്ടി വരികയും ചെയ്യുന്ന പ്രസൂൺ എന്ന വ്യക്തിയുടെ കഥയാണ് പാൽതു ജാൻവർ. കുടിയാൻമല ഗ്രാമത്തിലെ വളർത്തു മൃഗങ്ങളുമായി അടുത്ത് ജീവിക്കുന്ന ഒരുപറ്റം മനുഷ്യരുടെ കഥ കൂടിയാണ് പാൽതു ജാൻവർ. ലളിതമായ നിമിഷങ്ങളിലൂടെ കടന്നുപോവുകയും തമാശക്ക് പ്രാധാന്യം നൽകി അവതരിപ്പിക്കുകയും ചെയ്യുമ്പോൾ തിരഞ്ഞെടുത്ത വിഷയത്തെ വ്യക്തമായി പ്രേക്ഷകനിൽ എത്തിക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്. മികച്ച കാസ്റ്റിംഗും അവരുടെ മികച്ച പെർഫോമൻസുകളുമാണ് ഈ സിനിമയുടെ എടുത്ത് പറയേണ്ട പോസിറ്റീവ്. തമാശയിൽ പൊതിഞ്ഞ ഒരു റിയലിസ്റ്റിക് ഫീൽഗുഡ് അനുഭവമാണ് പാൽതു ജാൻവർ സമ്മാനിക്കുന്നത്. 2022 ഓണം റിലീസ് ആയി വന്ന ഈ ചിത്രം ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

Comments