അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തിയ വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത പുതിയ മലയാള ചിത്രമാണ് 'മൈക്ക്'. പുതുമുഖ താരം രഞ്ജിത്ത് സജീവാണ് നായക വേഷത്തിൽ എത്തുന്നത്. ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാൻ ശ്രമിക്കുന്ന സാറ എന്ന പെൺകുട്ടിയുടെയും എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന ആന്റണി എന്ന ചെറുപ്പക്കാരന്റെയും കഥയാണ് മൈക്ക് പറയുന്നത്. സാധാരണ സിനിമകളിൽ കണ്ടുവരാറുള്ള ക്ലീഷേ സ്വഭാവങ്ങൾ ഈ സിനിമയും പിന്തുടരുന്നുണ്ടെങ്കിലും കാലത്തിനനുസൃതമായ പുതിയ ഒരു ആശയത്തെ ഈ സിനിമ മുന്നോട്ടുവയ്ക്കുന്നുണ്ട്. അനശ്വര രാജന്റെ പ്രകടനം മികച്ചതായാണ് അനുഭവപ്പെട്ടത്. സിനിമയിലെ ഫൈറ്റ് കൊറിയോഗ്രാഫിയും വിഷ്വലുകളും മോശമല്ലാത്ത രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. 2022 ആഗസ്റ്റ് 19ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്. ഒരു മണിക്കൂറും 42 മിനിറ്റും ആണ് സിനിമയുടെ ദൈർഘ്യം.
Comments
Post a Comment