Eesho movie review

ജയസൂര്യ, ജാഫർ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്ത പുതിയ മലയാള സിനിമയാണ് 'ഈശോ'. ചിത്രം സോണി ലിവിലൂടെ നേരിട്ടാണ് റിലീസ് ചെയ്തത്. ത്രില്ലർ മോഡിൽ ഇറക്കിയിരിക്കുന്ന ഈ സിനിമയിൽ നമിത പ്രമോദ്, ജോണി ആന്റണി, ശ്രീകാന്ത് മുരളി, സുരേഷ് കൃഷ്ണ, മണികണ്ഠൻ, രജിത് കുമാർ എന്നിവരും വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുടെ പോസിറ്റീവായി എടുത്തുപറയേണ്ടത് ജാഫർ ഇടുക്കിയുടെയും ജയസൂര്യയുടെയും പ്രകടനങ്ങളാണ്. കഥയുടെ ഭൂരിഭാഗവും രാത്രി സംഭവങ്ങൾ ഉൾക്കൊണ്ടതാണ്. അവ മികച്ച രീതിയിൽ അവതരിപ്പിക്കാനും അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. സമൂഹം നേരിടുന്ന വലിയ ഒരു പ്രശ്നം തന്നെയാണ് സിനിമ ചർച്ച ചെയ്യുന്നത്. ഒരു മണിക്കൂറും 47 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.

Comments