Ammu movie review

ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ചരുകേശ് ശേഖർ സംവിധാനം ചെയ്ത പുതിയ തെലുഗു ചിത്രമാണ് 'അമ്മു'. നവീൻ ചന്ദ്ര, ബോബി സിംഹ, മാല പാർവ്വതി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. രവി എന്ന പോലീസ് ഉദ്യോഗസ്ഥനുമായുള്ള അമ്മുവിന്റെ വിവാഹവും അവർ ഒരുമിച്ചുള്ള ജീവിതം തുടങ്ങുന്നതുമാണ് സിനിമയുടെ തുടക്കം. വൈകാതെ ഭർത്താവായ രവിയുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളും ഭാര്യയോടുള്ള അയാളുടെ പെരുമാറ്റങ്ങളും മാറുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. ഭർതൃ പീഢനത്തെ കാലോചിതമായി ചർച്ചചെയ്യുകയാണ് അമ്മു എന്ന ചിത്രം. ഭാര്യയുടെ നിസ്സഹായാവസ്ഥയും ഭർത്താവിന്റെ മേൽക്കോയ്മയുടെ ഭീകരതയും എടുത്തു കാണിക്കുന്ന ഈ സിനിമയിൽ പ്രകടനങ്ങളാണ് മികച്ചുനിൽക്കുന്നത്. പ്രത്യേകിച്ച് അമ്മു എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഐശ്വര്യ ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. രണ്ടു മണിക്കൂറും പതിനാറ് മിനിറ്റും ദൈർഘ്യമുള്ള ഈ സിനിമ ആമസോൺ പ്രൈമിലൂടെ നേരിട്ടാണ് റിലീസ് ചെയ്തത്. മലയാളം, തമിഴ് ഭാഷകളിലും സിനിമ ലഭ്യമാണ്.

Comments